ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 28 ന് യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജൂൺ 26മുതൽ 28 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി ജർമ്മനിയിൽ നിന്ന് യുഎഇയിലേക്ക് പോകും.”ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, മുൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എച്ച്.എച്ച്. ഷെയ്ഖ് ഖലീഫ ബിൻസായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ വ്യക്തിപരമായ അനുശോചനം രേഖപ്പെടുത്താൻ പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലേക്ക്എത്തുമെന്നും . യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻസായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു