ന്യൂ ഡെൽഹി: കോവിഡ് -19 പ്രതിരോധ കുത്തിവെപ്പുകളുടെ കയറ്റുമതി പുനരാരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചതായി വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാച്ച്ഗി പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യ ഏപ്രിൽ ആണ് വാക്‌സിൻ കയറ്റുമതി തത്കാലികമായി നിർത്തിവെച്ചത്.
ആദ്യ ഘട്ടമെന്നനിലയിൽ നേപ്പാൾ, ബാംഗ്ലാദേശ്, മ്യാന്മാർ, ഇറാൻ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കൊറോണ വാക്‌സിനുകളുടെ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുമെന്നും അയൽപക്ക രാജ്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അടുത്തിടെ യു എൻ ജനറൽ അസ്സെമ്ബ്ലിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉത്പാദാനവും ഡിമാൻഡും അടിസ്ഥാനമാക്കിയായിരിക്കും കൂടുതൽ വിതരണത്തിന്റെ തീരുമാനങ്ങൾ എന്നും ബാച്ച്ഗി പറഞ്ഞു.