ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാ ഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ആദ്യസംഘത്തിലുണ്ട്. വിമാന ത്താവള ത്തിലെ അഞ്ച്, ആറ്് ഗേറ്റുകൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു. അറബ് പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് കൈയിൽ പ്രാർഥനാമാലകളുമായാണ് തീർഥാടകരിൽ ചിലർ യാത്ര പുറപ്പെട്ടത്. വിശുദ്ധയാത്രയിൽ പങ്കെടുക്കാൻസാധിച്ചതിൽ തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു.ഹജ്ജ് തീർഥാടനത്തിന് അനിവാര്യമായ എല്ലാകാര്യങ്ങളും തീർഥാടകർ പാലിച്ചിട്ടുണ്ടെന്നു ദുബായ്സർക്കാരിന്റെ ഔദ്യോഗിക ഹജ്ജ് പ്രതിനിധിസംഘം മേധാവി മർവാൻ അൽ ഷെഹി പറഞ്ഞു. ഹജ്ജ് യാത്രയ്ക്ക് സർക്കാരിന്റെപൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി