ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് അനുകൂലിമാക്കാൻ പ്രവാസികൾ.ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് കനത്തതകർച്ചയാണ് നേരിടുന്നത് . ഡോളറിനെതിരെ രൂപയുടെ മൂല്യം32 പൈസയുടെ ഇടിവിൽ 78 രൂപ 59 പൈസയിൽ ഇന്ന് വ്യാപരം ആരംഭിച്ചു .ഇന്നലെഡോളറിനെതിരെ രൂപയുടെ മൂല്യം6 പൈസയുടെ നേട്ടത്തിൽ 78 രൂപ 27 പൈസയിൽ ആയിരുന്നു വ്യാപരം ക്ളോസ് ചെയ്തത്.
1000 ഇന്ത്യൻരൂപക്ക് 46 ദിർഹം94 ഫിൽസ് ആണ്. ഒരുUAE ദിർഹംകൊടുത്തൽ 21 രൂപ 30 പൈസ പൈസ ലഭിക്കും.രൂപയുടെ റെക്കോർഡ് തകർച്ചതുടരുകയും റിസർവ് ബാങ്കിന്റെ ഇടപെടൽ ഇല്ലാതെ വരികയും ചെയ്താൽ വർഷാവസാനത്തോടെ ഒരു ഡോളറിനു 81 രൂപയിലേക്കും ഒരു യുഎഇദിർഹത്തിന് 22 രൂപയിലേക്കും എത്താനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. എണ്ണ വില വർധനയും റഷ്യ–യുക്രെയ്ൻ യുദ്ധവുമെല്ലാംവിനിമയ നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
ഒമാനിറിയാൽ -203.50
സൗദിറിയാൽ -20.87
ഖത്തർറിയാൽ -21.33
ബഹറിൻദിനാർ -207.76
കുവൈത്തിദിനാർ-255.22
വിവിധ എക്സ്ചേഞ്ചുകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.