ദുബായ് : വൈവിധ്യമാർന്ന പതിനഞ്ചുതരം സ്റ്റേജ് ഷോകളും ഫുഡ് വിഭവങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവങ്ങൾ ഒരുക്കികൊണ്ട് 26മത് കാർണിവലിന് ഗ്ലോബൽ വില്ലേജ് തുറന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ഷോകളും വിനോദപരിപാടികളും ഉൾകൊള്ളിച്ചുകൊണ്ടുള്ള കാർണിവലിൽ 200ലധികം റെസ്റ്റോറന്റ്കളും കഫെകളും ഡ്രാഗൺ താടാക പശ്ചാത്തലത്തിൽ ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവയെല്ലാം സന്ദർശകരെ ആകർഷിക്കാനായ് ഒരുക്കിയിട്ടുണ്ട്.
ഗ്ലോബൽ വില്ലേജിലേക്ക് ഉള്ള സന്ദർശകരുടെ പ്രവേശനം രണ്ടു തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻൽ 15ദിർഹം നൽകി കൊണ്ടും ഗേറ്റിൽ 20ദിർഹം നൽകിയും അതിഥികൾക്ക് ടിക്കറ്റ് ലഭിക്കും.
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകുന്നേരം 4:00 മുതൽ 12:00 വരെ സന്ദർശന സമയമായി നിശ്ചയിച്ചിട്ടുണ്ട്.വ്യാഴം, വെള്ളി, മറ്റു എല്ലാ പൊതു അവധി ദിവസങ്ങളിലും, പ്രവർത്തന സമയം വൈകുന്നേരം 4:0 മുതൽ പുലർച്ചെ 1:00 വരെയാണ്. ഗ്ലോബൽ വില്ലേജ് അടയ്ക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് പ്രവേശന കവാടങ്ങൾ അടച്ചിരിക്കുമെന്നും പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള തിങ്കളാഴ്ചകൾ സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്നു വെന്നും സംഘാടകർ അറിയിച്ചു.