ദുബായ്: നൂതന സാങ്കേതിക വിദ്യകൾ ഒരു കുടക്കീഴിൽ കാണാനുള്ള അവസരമൊരുക്കുന്ന ജൈടെക്സിന്റെ 40ാം പതിപ്പിന് ദുബായിൽ തുടക്കം കുറിച്ചു. ഡിസംബർ_6 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ദുബായുടെ ഭാവി ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തെ സാങ്കേതിക വിദ്യകളുടെ പുത്തൻ ആശയങ്ങളെ ഒരേയൊരു ഇടത്തിൽ പ്രദർശിപ്പിക്കുകയാണ് ജൈടെക്സ്.ഡിസംബർ_10 വെര പ്രദർശനം തുടരുന്ന മേളയിൽ 60ഓളം രാജ്യങ്ങളിൽ നിന്നുള്ള മികച്ച സംരംഭകരുടെ സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങൾ ലോകത്തിനുമുന്നിൽ തുറന്നു കാട്ടിത്തരികയാണ്.
കോവിഡ് 19 പകർച്ചവ്യാധികളുടെ സാഹചര്യത്തിലും ഉജ്ജ്വലമായ ഭാവി പ്രതീക്ഷകൾ നൽകാൻ സഹായമാകുന്ന ഈ മേള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്രാവർത്തികമാക്കിയിട്ടുള്ളത്.
പുത്തൻ സാങ്കേതിക വിദ്യകളായ 5G യിലൂടെ സഞ്ചരിച്ച് മാസ്മരിക നഗരങ്ങളെ തീർത്ത് ഒരു പുത്തൻ റോബോട്ടിക് യുഗം എന്ന സ്വപ്നലോകത്തിലൂടെ നമ്മെ നയിക്കുകയാണ് ജൈറ്റക്സ് മേളയുടെ അഞ്ചുദിനരാത്രങ്ങൾ.