യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസുകൾ കുറയ്ക്കണമെന്ന ലണ്ടൻ ഹീത്രു വിമാനത്താവള അധികൃതരുടെ ആവശ്യം എമിറേറ്റ്സ് തള്ളി. അടിസ്ഥാന മില്ലാത്ത ആവശ്യം സ്വീകാര്യമല്ലെന്ന് പ്രതികരിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയും ബാഗേജുകൾ നൽകുന്നതിലെകാലതാമസവും കണക്കിലെടുത്ത് യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ഹീത്രോ വിമാനത്താവള അതോറിറ്റി ഉത്തരവിറക്കി. ലണ്ടനിൽ നിന്നുപുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം ദിവസം ഒരു ലക്ഷമാക്കണമെന്നാണ് നിലപാട്. എന്നാൽ, ഇത് എമിറേറ്റ്സ് അംഗീകരിച്ചിട്ടില്ല .നിലവിലുള്ള എല്ലാസർവീസുകളും തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു. എമിറേറ്റ്സിന്റെ ഗ്രൗണ്ട് ഹാൻഡിലിങ് സ്റ്റാഫ്, യാത്രക്കാരുടെ കാര്യങ്ങൾ നോക്കാൻപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരെ വിലക്കേണ്ട കാര്യം കമ്പനിക്കില്ല. ബാക്കി സൗകര്യങ്ങൾ ഒരുക്കേണ്ടത് വിമാനത്താവളഅതോറിറ്റിയുടെ ചുമതലയാണ്