ഇന്ധനവില കുതിച്ചുയർന്നതോടെ യു.എ.ഇ. യിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ആവശ്യക്കാരേറി. 50 ശതമാനത്തിലധികം യു.എ.ഇ. നിവാസികളും ഇ-വാഹനങ്ങളിലേക്ക് മാറുന്നതായി ഓഡി അബുദാബി നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ധനവില ക്രമാതീതമായിവർധിച്ചതോടെയാണ് വാഹനങ്ങളുടെ മൈലേജ് കുറഞ്ഞത്. അതോടെ സാധാരണക്കാരടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ആഗോളവിപണിയിലും എണ്ണവില വർധിച്ചതോടെയാണ് യു.എ.ഇ. യിലും ആനുപാതികമായി വർധനവ് ഉണ്ടായത്. ഈമാസം എണ്ണവില 16 ശതമാനത്തിലധികം വർധിച്ചതോടെ യു.എ.ഇ. യിൽ വലിയ വാഹനങ്ങളിൽനിന്നും ആളുകൾ ചെറു വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങി. മൈലേജ്കൂടുതൽ കിട്ടുമെന്നതിനാലാണ് ചെറിയ വാഹനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.