ദുബായിൽ പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനു മുന്നോടിയായ പരീക്ഷണ ഓട്ടത്തിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്അതോറിറ്റി ഓസ്ട്രേലിയൻ ബസ് നിർമാണ സ്ഥാപനമായ ബസ്ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു. ദുബായിയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായിബന്ധപ്പെടുത്തിയാണ് സർവീസ് പരീക്ഷിക്കുന്നത്. 2017 മുതൽ ബസ് ടെക്കിന്റെ ബസുകൾ ദുബായിൽ ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ പുതിയതലമുറ ബസുകളാണ് ഇനി പരീക്ഷിക്കുന്നത്.