ബലിപെരുന്നാളിനെ ആഘോഷപൂർവം വരവേല്‍ക്കാൻ യു.എ.ഇ ഒരുങ്ങി. ഇക്കുറി സ്‌കൂള്‍ അവധിയും ബലിപെരുന്നാള്‍ ഒഴിവുദിനങ്ങളുംഒരുമിച്ചുവന്നതോടെ, ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേറുകയാണ്. എല്ലാ എമിറേറ്റുകളിലും വിവിധ സംഘടനകള്‍ അവധി ദിനങ്ങളില്‍ നിരവധിപരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിരവധി കുടുംബങ്ങള്‍ പെരുന്നാളാഘോഷത്തിനായി ഇതിനോടകം സ്വന്തംനാടുകളിലെത്തിക്കഴിഞ്ഞു. വന്‍തുക ചെലവഴിച്ച് വിമാന ടിക്കറ്റ് എടുത്തുപോകാന്‍ സാധിക്കാത്തവര്‍ വിവിധ എമിറേറ്റുകളിലേക്കും നിരവധി പേര്‍ ഒമാനിലേക്കും അടക്കം യാത്രകള്‍ പോകാനുള്ള ഒരുക്കത്തിലാണ്.
പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധി യാണ്. 9നാണ് പെരുന്നാൾ. . ഈ വ്യാഴാഴ്ച യാണ് അവധിക്കു മുമ്പുള്ള അവസാനത്തെപ്രവർത്തി ദിവസം . അടുത്ത ചൊവ്വാഴ്‌ച ഈമാസം 12 മുതലാണ് ഓഫീസു കൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.
                                










