ബലിപെരുന്നാളിനു നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വർക്കായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. ടിക്കറ്റ് വർധന മൂലം അവധിക്കാലത്തുനാട്ടിലേക്കു പോകാൻ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാർഥമാണു ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്. വൺവേയ്ക്ക് 1250 ദിർഹം നിരക്ക്. സ്വകാര്യ ട്രാവൽ ഏജൻസി ആണു സർവീസിനു ചുക്കാൻ പിടിക്കുന്നത്. തിരുവനന്തപുര ത്തേക്കുള്ള ആദ്യ വിമാനം 183 യാത്രക്കാരുമായി ഇന്നലെദുബായിൽനിന്നു പുറപ്പെട്ടു. 7നു റാസൽഖൈമയിൽ നിന്ന് ഒരു വിമാനവും 8ന് ഷാർജയിൽ നിന്നു കോഴിക്കോട്ടേക്ക് 2 വിമാനങ്ങളും ഉൾപ്പെടെ മൊത്തം 4 വിമാനങ്ങളിലാണു പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ഏജൻസിക്കു പദ്ധതിയുണ്ട്.ഈമാസം 7ന് യുഎഇയിൽ നിന്നു കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങ ളിലേക്ക് ഒരാൾക്കു വൺവേ ടിക്കറ്റിനു ശരാശരി 42,000 രൂപയാണു സാധാരണ വിമാനങ്ങളിൽ നിരക്ക്.
                                










