ദുബായ് : ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1 പതിനഞ്ചു മാസത്തെ കോവിഡ്-19 തുടർന്നുണ്ടായ സസ്പെന്ഷന് ശേഷം പ്രവർത്തനം പുനരാരംഭിച്ചു.
കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ദുബായിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2020 മാർച്ച് 25 ന് ടെർമിനൽ അടച്ചത്.
ഡിസ്ബ് യിൽ ദുബായ് എയർപോർട്ട് മൂൺ ടെര്മിനലുകളിൽ ആണ് പ്രവർത്തിക്കുന്നത്. ടെർമിനൽ 1 വിദേശ കാരിയറുകൾക്കായും ടെർമിനൽ 2 ഫ്ലൈ ദുബായിയും മറ്റു ബജറ്റ് കാരിയറുകൾക്കായും പ്രവർത്തിക്കുന്നു. ടെർമിനൽ 3 എമിരേറ്റ്സ് എയർലൈനിനായി സമർപ്പിച്ചിരിക്കുകയാണ്.
ടെർമിനൽ പുനരാരംഭിക്കാനുള്ള തീരുമാനം ഈ വർഷം മുഴുവനും അതിനു ശേഷവുമുള്ള വർഷങ്ങളിലും ശുഭാപ്തിവിശ്വാസം നൽകുന്നതിനും, ലോയത്തെ സാമൂഹികപരമായും സാമ്പത്തികപരമായും വീണ്ടെടുക്കാനുള്ള ഒരു ശ്രമവുമാണെന്ന് ദുബായ് ഐര്പോര്ട്സ് ചെയർമാനായ ഷെയ്ഖ് ആഹ്മെദ് ബിൻ സയീദ് അൽ മക്തൂം പറയുകയുണ്ടായി. ഈ പുനരാരംഭം ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളികളുടെ സഹകരണത്തോടെയുള്ള ശ്രമമാണെന്നും തുടർന്ന് വിമാനത്താവളത്തിന്റെ മുഴുവനായുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള സുപ്രധാനമായ ചുവടെടുപ്പാണെന്നും സൂചിപ്പിക്കുകയുണ്ടായി.
ടെർമിനൽ 1 യിലേക്ക് 66 എയർലൈനുകൾ മാറുമെന്നും, അതുകൂടാതെ 3,500 വ്യെത്യസ്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ദുബായ് എയർപോർട്ട് സിഇഒ ആയ പോൾ ഗ്രിഫിൻസ് നേരത്തെ പറയുകയുണ്ടായി.