ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി . പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നീ കാലയളവുകളിൽ ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. വ്യക്തികൾക്ക് 5000 ദിർഹത്തിൽ കൂടുതലുള്ള പിഴയുംകമ്പനിക്കും സ്ഥാപനങ്ങൾക്കും 20,000 ദിർഹത്തിൽ കൂടുതലുള്ള പിഴയും ഈ രീതിയിൽ അടക്കാം. മൊത്തം പിഴയുടെ 25 ശതമാനം ആദ്യഇൻസ്റ്റാൾമെന്‍റായി അടക്കണം. വൻതുകയാണ് പിഴയെങ്കിൽ 24 മാസം വരെ സാവകാശവും ലഭിക്കും.ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്‍റ്നടത്തേണ്ടത്. എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കമേഴ്സ്യൽ ബാങ്ക്ഇന്‍റർനാഷനൽ, ദുബൈ ഇസ്ലാമിക് ബാങ്ക്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബൈ, ഫിനാൻസ് ഹൗസ് എന്നീസ്ഥാപനങ്ങളുടെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കാം.നിശ്ചിത തുക അടക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കുന്നതിന് അപേക്ഷിച്ച് 100 ദിർഹംഫീസ് ആയി നൽകണം. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്‍റ് മുടക്കിയാൽ 200 ദിർഹമാണ് ഫീസ്. ഓരോ തവണയും 10 ദിർഹം നോളജ് ഫീആയും 10 ദിർഹം ഇന്നവേഷൻ ഫീ ആയും അടക്കണം. ഇൻസ്റ്റാൾമെന്‍റ് അടക്കേണ്ട ദിവസത്തിന് 10 ദിവസം മുമ്പ് സമയം ദീർഘിപ്പിച്ചുനൽകണമെന്നഅപേക്ഷയും സമർപ്പിക്കണം. പിഴ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആദ്യ ഇൻസ്റ്റാൾമെന്‍റ് അടച്ചിരിക്കണം.ദുബൈ പൊലീസിന്‍റെ വെബ്സൈറ്റിലൂടെയുംദുബൈ പൊലീസ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലെ ‘ഫൈൻസ് ഇന്‍സ്റ്റാൾമെന്‍റ് സർവിസ്’എന്ന ഓപ്ഷനിലൂടെയും ഈ സംവിധാനംപ്രയോജനപ്പെടുത്താം.