ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാനും കമ്പനികൾആലോചിക്കുന്നുണ്ട്. പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം. ഒറ്റത്തവണഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോകവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ്വിലയിരുത്തൽ.റെസ്റ്റോറന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ രണ്ടര ദിർഹത്തിനും കട്ടികൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനുംകടകളിൽ ലഭ്യമാണ്. ദുബായിൽ രണ്ടു വർഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനംഏർപ്പെടുത്താനാണ് തീരുമാനം. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടി യായാണ് ഒറ്റത്തവണ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുന്നത്.ആദ്യഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശേഷംതുടർനടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. പ്രകൃതിവിഭവങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന്ജനങ്ങളുടെ പാരിസ്ഥിതി ക അവബോധത്തിൽ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യ മാണെ ന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ വിലയിരുത്തി യിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വില ഈടാക്കുന്ന രീതി നിലവിൽ 30-ലേറെ രാജ്യങ്ങളിൽ പ്രാബല്യത്തിൽ ഉണ്ട്. ദുബായിലെഎല്ലാ ബിസിനസ് സ്ഥാപന ങ്ങളും സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെ പൂർണമായും പിന്തുണച്ചതായി കൗൺസിൽ നടത്തിയ സർവേയിൽകണ്ടെത്തിയിരുന്നു.