ദുബായിൽ സ്വർണത്തിന്റെയും വിലയേറിയ കല്ലുകളു ടെയും മാറ്റും ഗുണവും അറിയാൻ ദുബായ് സെൻട്രൽ ലാബിൽ ലേസർ പരിശോധന സംവിധാനംഏർപ്പെടുത്തി. കയ്യിലി രിക്കുന്ന കല്ലുകളുടെ നിലവാരത്തിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ലാബിലെത്തി പരിശോധിച്ചു പരിശുദ്ധിഉറപ്പാക്കാം.തട്ടിപ്പു കല്ലുകളും ആഭരണങ്ങളും വാങ്ങി പറ്റിക്കപ്പെടാതിരിക്കാൻ ലാബ് പരിശോധന സഹായിക്കും. കല്ലുകൾ ഏതു രീതിയിൽരൂപപ്പെടുത്തിയതാണെന്നും കാലപ്പഴക്കവും പരിശോധനയിൽ വ്യക്തമാകും.കരാമ ഉംഹുറൈർ റോഡിലാണ് ലാബ് പ്രവർത്തിക്കുന്നത്. ഭക്ഷണം, ഇലക്ട്രോണിക് സാധനങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയും ലാബിൽ ചെയ്യാം
                                










