ദുബായ് : ദുബായിയുടെ ഗ്ലോബൽ വില്ലേജ് 2021-22 സീസണിന്റെ ആരംഭ തീയതികൾ പ്രഖ്യാപിച്ചു. 2021 ഒക്ടോബർ 26, ചൊവ്വാഴ്ച ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി തുറക്കും. 2022 ഏപ്രിൽ 10 ന് അവസാനിക്കുന്ന ഈ സീസൺ 167 ദിവസങ്ങൾ പ്രവർത്തിക്കും.
സീസൺ 26 മാസ്റ്റർ പ്ലാനിന്റെ അന്തിമ ഘട്ടങ്ങളിലേക്ക് എത്തുന്നതിനാൽ താൽപ്പര്യമുള്ള കക്ഷികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ കഴിയും.
കിയോസ്കുകൾക്കും ഭക്ഷ്യവണ്ടികൾക്കും വേണ്ടി പങ്കാളികളാവാൻ താല്പര്യപെടുന്നവർക്ക് 2021 ഓഗസ്റ്റ് 1 വരെ, അവരുടെ ആശയങ്ങളും ബിഡുകളും ‘റിക്വസ്റ്റ് ഫോർ പ്രൊപോസൽസ് ‘ (ആർഎഫ്‌പി) അവസാനിക്കുന്നതിനുമുമ്പ് സമർപ്പിക്കാം.
ഓരോ വർഷവും ആയിരക്കണക്കിന് വാണിജ്യ പങ്കാളികളുമായും എക്സിബിറ്റർമാരുമായും കൈകോർത്ത് പ്രവർത്തിക്കുന്നുണ്ടെന്നും, ഈ വർഷം സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിലുള്ള പങ്കിനെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു എന്നും ഗ്ലോബൽ വില്ലേജിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബദർ അൻവാഹി പറഞ്ഞു.
ടൂറിസ്റ്റ്, ബിസിനസ് ഹബ് എന്നീ നിലകളിൽ ദുബായിയുടെ സ്ഥാനം നിലനിർത്തുന്നതിലും പങ്കുചേരുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സീസൺ 26 ന് മുന്നോടിയായി ശുഭാപ്തിവിശ്വാസം പുലർത്തേണ്ടതുണ്ട് എന്നും അടുത്ത സീസണിലെ വിജയം ഉറപ്പാക്കാൻ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ വില്ലേജ് എസ്‌എംഇ – കളെ പിന്തുണയ്ക്കും എന്ന് മാത്രമല്ല, തെരുവ്-ഭക്ഷണ കിയോസ്കുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ നിരവധി മെച്ചപ്പെടുത്തലുകൾ ആസൂത്രണം ചെയുകയും ചെയ്തു.