നിങ്ങളുടെ മുപ്പതുകളെ കണ്ടെത്താനുള്ള ദുബായ് ഫിറ്റ്നസ് ചാലഞ്ച് (DFC) കോവിഡ് കാലത്തും ബാംഗിയായി വിജയിപ്പിച്ചു ലോകത്തിനു മുന്നിൽ മാതൃക തീർത്ത ദുബായ് കോവിഡ്_19ന്റെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് നടത്തിയ ചാലഞ്ച് ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് ദുബായിലെ ജനങ്ങൾക്ക് വലിയ പ്രചോദനം നൽകിയാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച് കടന്നുപോയത്.
ദുബായ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെ മനസ്സിലും ഓടിയെത്തുന്ന ഒന്നാണ് ഷെയ്ഖ് സായിദ് റോഡ്.തിരക്കേറിയ ഈറോഡ് നവംബർ20 ഡി.എഫ്.സി.യുടെ കീഴിലായ് നടത്തിയ സൈക്കിൾ യജ്ഞത്തിനായ് പൂർണ്ണമായും മാറ്റിനിർത്തിയ കാഴ്ച ഇതിനോടകം ജനശ്രദ്ധ നേടിക്കഴികഴിഞ്ഞതാണ് .. ചെറിയവരും മുതിർന്നവരുമായ സൈക്കിൾ യാത്രക്കാരാൽ നിറഞ്ഞൊഴുകിയ ഈ പരിപാടിയിലും DFCയുടെ അമരക്കാരനായ ദുബായ് കിരീടാവകാശി മുമ്പന്തിയിൽ തന്നെ ഉണ്ടായിരുന്നത് അതിന്റെ ഭംഗി പതിന്മടങ്ങ് വർധിപ്പിക്കാനായ് സഹായകമായി.. തന്റെ രാജ്യത്തിന്റെ പുരോഗതിക്കൊപ്പം ജനങ്ങളുടെ പുരോഗതിയിലും ശ്രദ്ധ ചെലുത്താനായ് ഒരുക്കിയതാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച്… ഈവർഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മേഖല അത് ആരോഗ്യമേഖലയാണ്.. കൊറോണ വൈറസ് ഭയങ്ങൾക്കിടയിൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായുള്ള ഇത്തരം ചാലഞ്ച് പ്രശംസാർഹമായതാണ്.
ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് ടൂറിസവും ചേർന്നൊരുക്കുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ചിൽകൂടി ദുബായിയെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആക്ടീവ് സിറ്റിയായ് മാറ്റാനുള്ള ചാലഞ്ചിനെ സപ്പോർട്ട് ചെയ്യാനായ് പലമേഖലകളിൽ നിന്നും പ്രശസ്തരായവർ കൈകോർത്തിരിക്കുകയാണ്… അതിൽ ആരോഗ്യ മേഖലയിൽ നിന്നും യു.എ.യി.ൽ തന്നെ പ്രശസ്തരായ ആസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് ഹെൽത്ത് ചെക്കപ്പുകളിൽ പലതരം പാക്കേജുകളും പലതരം ഓഫറുകളുമായ് കൃത്യമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്… ദിനംപ്രതി ചാലഞ്ചിന്റെ ഭാഗമായ ഫിറ്റ്നസ് വീഡിയോയിൽ നിന്നും
തെരെഞ്ഞെടുക്കുന്നവർക്ക് 500ദിർഹം സമ്മാനങ്ങളായ് നൽകിവരുന്നു.. പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളും ഫിറ്റ്നസ് വീഡിയോ വെർച്ച്വൽ മീഡിയാവഴി പ്രചരിപ്പിച്ച് DFCയെ വൻവിജയമാക്കി തീർത്തിരിക്കുകയാണ്…..
ദുബായിൽ താമസക്കാരനായ ഗാനി സൂലി ദിനംപ്രതി 45കിലോമിറ്ററോളം ഓടി DFC യിൽ ശ്രദ്ധ നേടിയിരിക്കുന്നു…അത് പോലെ33കാരനായ മുഹമ്മദ് ഹസ്സൻ റഹ്മ തന്റെ കായികത്തോടുള്ള അമിതമായ താൽപ്പര്യം കൊണ്ട് തനിക്ക് ബാധിച്ചിരിക്കുന്ന കോളനി കാൻസറിനെയൊന്നും വകവെക്കാതെ മികച്ച സർഫിംഗ് താരമായ് ജനങ്ങളിൽ മികച്ച മാതൃകയാവുകയാണ്… ഫിലിപ്പൈൻസിൽ നിന്നുള്ള പൗലോ മാംഗിലീനൻ നീന്തലിൽ വിസ്മയം തീർത്തത് ദിനംപ്രതി 10കിലോമീറ്റർ നീന്തി തുടിച്ച് 30 ദിനം 300കലോമീറ്റർ വെള്ളത്തിൽ മല്ലിട്ടാണ് പ്രചോദനമായത്.
ഈ മാസം 28ന് സമാപനം കുറിച്ച DFCയിൽ 2000ൽ പരം ക്ലാസുകൾ 200ഓളം വെർച്ച്വൽ വർക്കൗട്ട് സെഷനുകളിൽ ദുബായിലെ 150 ലൊക്കേഷനുകളിൽ വെച്ച് നടത്തുന്നതിൽ ജനങ്ങളുടെ ആരോഗ്യങ്ങൾക്കായുള്ള 30മിനിറ്റുകൾ എന്താണെന്ന് മറ്റുള്ളവരുമായ് പങ്കുവെക്കാനും പ്രശസ്തരായ ഫിറ്റ്നസ് ട്രെയിനികളിൽ നിന്നുമുള്ള അറിവ് നേടാനുമായ് www.dubaifitnesschallenge.com എന്ന വെബ് സൈറ്റും രൂപീകരിച്ചിരുന്നു.