ദുബായ് : വ്യാപാര മേഖലയിലെ വെല്ലുവിളികൾ തരണം ചെയ്യാനും അവരുടെ വരുമാനം വർധിപ്പിക്കാനും ദുബായിലെ വ്യാപാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി നിരന്തരമായ പരിശ്രമങ്ങൾകൊടുവിൽ ദുബായ് കസ്റ്റംസ്, ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (FTA) സഹകരണത്തോടെ, വ്യാപാരി കയറ്റുമതി റിപ്പോർട്ട് സേവനം ആരംഭിച്ചു. ക്ലിയറൻസിനും ഷിപ്പിംഗ് ഏജന്റുമാർക്കും ഇറക്കുമതി തീയതി കണക്കിലെടുക്കാതെ, കയറ്റുമതി തീയതിയുടെ 90 ദിവസത്തിനുള്ളിൽ കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ വിതരണ സീറോ റേറ്റിംഗ് നേടാൻ പുതിയ സേവനം സഹായകമാകും.
ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുആബിഹ്, എഫ്‌ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി എന്നിവരുടെ സാന്നിധ്യത്തിലാണ് ദുബായ് കസ്റ്റംസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും കസ്റ്റംസ് വകുപ്പുകളുടെയും കേന്ദ്രങ്ങളുടെയും മേധാവിമാർ ഈ സേവനം വേർച്വലായി ആരംഭിച്ചത്.
എക്സിറ്റ് സർട്ടിഫിക്കറ്റും കയറ്റുമതി പ്രക്രിയ തെളിയിക്കുന്ന വാണിജ്യ രേഖകളും, നിശ്ചിത സമയപരിധിക്കുള്ളിൽ കയറ്റുമതി ചെയ്യുന്നതും ഉൾപ്പെടെ എല്ലാ സീറോ റേറ്റിംഗ് ആവശ്യകതകളും വ്യാപാരികൾ പാലിക്കേണ്ടതുണ്ട്.
ഈ സേവനം പിന്നീട് കയറ്റുമതി ചെയ്യുന്ന ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് മാത്രമേ ബാധകമാകൂ.
വ്യാപാരികൾക്കും ബിസിനസുകൾക്കും കസ്റ്റംസ് സൗകര്യങ്ങൾ ദുബായിയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള പരസ്പര വ്യാപാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദേശീയ പദ്ധതികളുടെയും ദുബായുടെ ബാഹ്യ വ്യാപാരം 2 ട്രില്യൺ ദിർഹത്തിലേക്ക് ഉയർത്തുകയെന്ന ദുബായുടെ 5 വർഷത്തെ പദ്ധതിയേയും പിന്തുണയ്ക്കും.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വീക്ഷണത്തെത്തുടർന്നുള്ള പദ്ധതിയായ എമിറേറ്റിന് ബാഹ്യ വ്യാപാരത്തിൽ വളർച്ച വർദ്ധിപ്പിക്കാനും എമിറേറ്റിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ബിസിനസ്സിനും ടൂറിസത്തിനും പ്രിയപ്പെട്ട ഹബ് എന്ന നിലയിൽ ദുബായിയെ ആഗോള സ്ഥാനമായി ഏകീകരിക്കാനും ഈ സേവനം സഹായകമാകും. കൂടാതെ “EXPO2020 ആരംഭിക്കാൻ എമിറേറ്റ് തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ സേവനം ആരംഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട് എന്നും ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മെഹ്ബൂബ് മുആബിഹ് അറിയിച്ചു.