ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർതുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയും തത്സമയം അധികൃത രുമായി ആശയവിനിമയം നടത്താനാവും. ഉപഭോക്താക്കൾക്ക് 042245555 എന്ന നമ്പറിൽ ഫോണിലൂടെബന്ധപ്പെടാം. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെഔദ്യോഗികസാമൂഹിക മാധ്യമ പേജുകളിലൂടെയും വെബ്‌സൈറ്റു കളിലൂടെയും customer.care@dubaiairports.aeഎന്ന ഇ-മെയിലിലൂടെയും സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഒന്നിലേറെഭാഷകളിൽ പുതിയ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്വാട്‌സാപ്പ് ചാറ്റ് കൂടി ഇതിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് വിവിധആശയവിനിമയ ഉപാധികളി ലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുന്നതിനാൽ സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ദുബായ്എയർപോർട്ടുകളുടെ സി.ഇ.ഒ. പോൾ ഗ്രിഫിത്ത് വ്യക്തമാക്കി. ഏകീകൃത വ്യാപാരസേവനദാതാവായ ടെലി പെർഫോമൻസുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചത്.