യുഎഇ: കോവിഡ് -19 പ്രതിരോധ മുൻകരുതൽ നടപടികൾ 2021 ഓഗസ്റ്റ് 31 വരെ റാസ് അൽ ഖൈമ നീട്ടി. റാസ് അൽ ഖൈമ സർക്കാർ മീഡിയ ഓഫീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ തീരുമാനം അറിയിച്ചത്.
സ്പോർട്സ്, സാംസ്കാരിക, സാമൂഹിക തുടങ്ങിയ കലാപരമായ എല്ലാ പൊതു പരിപാടികളിലും, എക്സിബിഷനുകളിലും, പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് -19 വാക്സിൻ ലഭിച്ചവരോ അല്ലെങ്കിൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരോ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഇതിനുപുറമെ, ഇവന്റിന് പരമാവധി 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് പിസിആർ പരിശോധന ഫലം സമർപ്പിക്കുകയും വേണം. വാക്സിനേഷന്റെ തെളിവ് അൽ ഹോസ്ൻ ആപ്പ് വഴി സമർപ്പിക്കാവുന്നതാണ്.