ഞാൻ നോവൽ കൊറോണ വൈറസ്,കോവിഡ്19 എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ സാർസാ-കൊറോണ വൈറസിന്റെ ന്യൂജെൻ രൂപമാണ്.എന്റെ പൂർവികർ പലരും ഈ ഭൂമിയിൽ ഒരുദുരന്തമുഖം സൃഷ്ടിച്ച കഥയൊക്കെ ലോകമെമ്പാടും പാട്ടാണ്.ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന ഞാൻ 2019ഡിസംബർ ചൈനയിലാണ് ഉടലെടുത്തത്.എന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചർച്ച കൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.സ്വയം ഉണ്ടായതോ അതോ ഒരു അണുവായുധമായി സൃഷ്ടിക്കപ്പെട്ടതോ എന്ന ചോദ്യം എല്ലാ ഇടങ്ങളിലും ഉയർന്ന് വരുന്നുണ്ട്.എന്തിരുന്നാലും ആരുടെയൊക്കെയോ കരസ്പർശനങ്ങളാൽ എനിക്ക് ജന്മനാട്ടിൽ നിന്നും 210ഓളം രാജ്യങ്ങളിലുടെയൊക്കെ നിസ്സാരമായി കടന്നുചെന്ന് അവിടെയൊക്കെയും എന്റെ കഴിവ് തെളിയിക്കാൻ സാധിച്ചു.എന്റെ കഴിവിനെ ദിനം പ്രതി ആരോഗ്യ മേഖലയിലെ പ്രമുഖർ കണക്കിലെടുത്ത് കൊണ്ടിരിക്കുകയാണ്.
ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 37.74ദശലക്ഷം പേരെ ഞാൻ പിടിപെട്ടിരിക്കുന്നു.ഞാൻ കാരണം മരണമടഞ്ഞതോ 1,078,572പേരും. ലോകരാഷ്ട്രങ്ങളിൽ ഏറ്റവും ശക്തമായവർ തന്നെയാണ് ഞാൻ കരുത്ത് കാട്ടിയവരിൽ പ്രമുഖർ.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ എന്റെ പ്രയാണം.അവിടത്തെ ഭരണാധികാരിയെ പ്പോലുംഞാൻ വിട്ടില്ല.അവിടെ മാത്രം 214,584 പേർ ഭൂമിവിട്ടു.7,783,379പേർ ഞാൻ കാരണം പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്നു.ഇത് പോലെ 20ഓളം രാജ്യങ്ങളിലെ ആളുകൾ നല്ല സ്വീകാര്യമാണ് നൽകികൊണ്ടിരിക്കുന്നത്.ഇന്ത്യ, ബ്രസീൽ, റഷ്യ,കൊളോംബിയ, അർജന്റീന, സ്പെയിൻ,പെറു, മെക്സിക്കോ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക,യുകെ,ഇറാൻ,ചിലി,ഇറാഖ്, ബംഗ്ളാദേശ്,ഇറ്റലി, ഫിലിപ്പീൻസ്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മുൻപന്തിയിലാണ്.
2019-ന്റെ അവസാനഘട്ടത്തോടെ ലോകമെമ്പാടുമുളള ഗവൺമെന്റുകളും ഒരു പരീക്ഷണത്തിലായിരുന്നു.ആരാണ് എന്നെ മറികടക്കുക എന്ന വെല്ലുവിളിയിലായിരുന്നു.ഇപ്പോഴും ആ അവസ്ഥയിൽ തന്നെയാണ് രാജ്യങ്ങളൊക്കെയും എങ്കിലും ചില രാജ്യങ്ങൾ എന്നിൽ നിന്നും പകർച്ച തടയാൻ ഒരു വിധമെങ്കിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
അതിൽ ചൂണ്ടിക്കാട്ടിക്കപ്പെടാവുന്ന ഒരു മാതൃകയായി മാറിയിരിക്കുന്നു യു.എ.ഇ.ഒരു മികച്ച തന്ത്രം തന്നെയാണ് അവർ എനിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.അബുദാബിയിലുളള നാഷണൽ എമർജൻസീ ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി_NCEMAയുടെ ഡയറക്ടർ ജനറൽ ഒബൈദ് റാഷിദ് അൽ ഷംസി എന്നവർ പറയുന്നത് കേട്ടാലോ? തങ്ങളുടെ ഗവൺമെന്റിന്റെ മുൻകൂട്ടിയുളള കാഴ്ചപ്പാടിനും മുൻകരുതലിനും നന്ദി അറിയിക്കുകയാണ് അവർ.ഇതിന് നേതൃത്വത്തിനായി മുൻനിരയിൽ നിന്നവർക്കും രാജ്യത്തെ ഓരോ മുക്കിലും മൂലയിൽ നിന്നും എല്ലാത്തിനും സഹകരിച്ച സ്വദേശികളും വിദേശികളും ആയ എല്ലാവർക്കും കടപ്പാടുകൾ അറിയിക്കുകയും ചെയ്തു.തന്റെ നാടിനെ ഗ്ലോബൽ മോഡലായി കാണുന്നതിൽ ഒരുപാട് സന്തോഷത്തിലാണ് അദ്ദേഹം.
ഇതിൽ നിന്നും ഒരു പാഠം ഉൾക്കൊളളാം ഇത്തരം മാതൃകകൾ കൊണ്ടുവന്നാൽ എന്നെ നിഷ്പ്രയാസം കീഴടക്കാൻ സാധിക്കുന്നതായിരിക്കും.എന്നെ നിസ്സാരമായി കാണരുത്.അത് തന്നെയാണ് പലരുടേയും വീഴ്ചകൾക്ക് കാരണമായതും എന്ന് ഓർക്കുക.എന്നെ കുറിച്ച് പല പല ഗവേഷണങ്ങളും ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നു.അതിൽ ഇന്നലെ വന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.ആസ്ടേലിയയിൽ വെച്ച് എന്നെ വിവിധതരം താപനിലയിൽ വിവിധ തരം പ്രതലങ്ങളിൽ വെച്ചാണ് പരീക്ഷണം നടത്തിയത്. അതിൽ നിന്നും മിനുസമുളള പ്രതലങ്ങളിൽ 28ഓളം ദിവസം ഞാൻ തങ്ങിനിൽക്കുമെന്നും താപനിലയിലുളള കുറവ് എന്റെ വളർച്ചയ്ക്ക് അനുയോജ്യമായതാണെന്നും കണ്ടെത്തി.
ലോകമനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മൊബൈൽ,കറൻസിനോട്ടുകൾ എന്നീ രണ്ടു കാര്യങ്ങളിലാണ് എന്റെ തങ്ങൽ എന്നത് എല്ലാവരിലും വളരെയധികം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.എന്നിൽ നിന്ന് മുക്തിനേടാൻ ഏതാനും ചില കാര്യങ്ങൾ മാത്രമേ വേണ്ടൂ എന്ന് ഓർമ്മിക്കുക. കൈകഴുകുക,മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക,വിശ്രമിക്കുക, തുടങ്ങി ചെറിയ കാര്യങ്ങൾ മതി എന്നെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കാം.ഏറ്റവും പ്രധാനമായും ആരോഗ്യപ്രവർത്തകർ പറയുന്നത് ഒന്ന് ചെവികൊളളുക എന്നതാണ് എനിക്കെതിരെയുളള ഏക ആയുധം.
ഈ ലോകത്തെത്തന്നെ ഒന്നടങ്കം ലോക്ഡൗൺ ആക്കികളയാൻ സാധിക്കുന്ന ഞാൻ തന്നെയാണ് ലോകത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ പകർച്ചവ്യാധി എന്ന് ഈ ദുരന്തനിവാരണ ദിനത്തിൽ കണക്കാക്കാവുന്നതാണ്.