ദുബായ്: ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥർക്കും മുന്നണി പ്രവർത്തകർക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടുന്നവരായ ഉദ്യോഗസ്ഥർക്കാണ് ആദ്യ ഘട്ട വാക്സിനേഷൻ നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ആരോഗ്യ മുന്നണി പ്രവർത്തകർക്കുള്ള വാക്സിനേഷനുള്ള അനുമതി ഉടനടി ഉണ്ടാകുമെന്നും കോവിഡ്_19 വാക്സിനേഷൻ സ്റ്റിയറിങ് കമ്മിറ്റി ചെയർപേഴ്സണും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നെഴ്സിംങ് സെക്ടർ ആന്റ് ക്ലിനിക്കൽ സപ്പോർട്ട് സെർവീസിന്റെ സി.ഇ.ഒ.യുമായ ഡോ. ഫരീദ അൽ ഖാജാ അറിയിച്ചു.
60 വയസ്സിന് മുകളിലുള്ള സ്വദേശികളും വിദേശികളും ആയവർക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ആദ്യ ഘട്ടത്തിൽ പരിഗണന ലഭിക്കുന്നതായിരിക്കും. അടുത്ത ഘട്ടത്തിൽ സമൂഹത്തിൽ എല്ലാവരിലും വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് എന്നും അവർ അറിയിച്ചു..
21 ദിവസത്തെ ഇടവേളകളിലായി രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. അപ്പർ ആം മസിൽസിലാണ് നൽകുന്നത്. കൃത്യമായ ഇടവേളകളിൽ വാക്സിൻ സ്വീകരിച്ചാൽ മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ എന്നത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.