ന്യൂ ഡൽഹി: കോവിഡ് -19 ന്റെ ലാംഡ വേരിയന്റ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെന്നും, എന്നാൽ ആളുകൾ അത്തരം വേരിയന്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
നിലവിൽ ലാംഡ വേരിയൻറ് ഇന്ത്യയിൽ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവുകളൊന്നുമില്ല എന്ന് നീതി ആയോഗിന്റെ അംഗമായ ഡോ. വി കെ പോൾ പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 14 ന് ലോകാരോഗ്യ സംഘടന ഔപചാരിക ശാസ്ത്രീയ സി.37 എന്ന ഔപചാരിക നാമത്തിൽ അറിയപ്പെട്ടിരുന്ന ലാംഡ വേരിയന്റിനെ ഏഴാമത്തേതും, ഏറ്റവും പുതിയതുമായ “വേരിയൻറ് ഓഫ് ഇന്റെരെസ്റ്റ്” ആയി നാമനിർദ്ദേശം ചെയ്തു.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂട്ടത്തോടെ കൂടിവരുന്നത് ആശങ്കാജനകമാണെന്ന് ഡോ. പോൾ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണികളുടെ ഒത്തുചേരൽ, സാമൂഹിക അകലം, മാസ്ക് പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നില്ല. ഇത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നു.
ഗർഭിണികൾ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് നീതി ആയോഗ് അംഗം ആവർത്തിച്ചു പറഞ്ഞു. ഗർഭിണികൾ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകളെ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
മൂന്ന് വാക്സിനുകളാണ് ഗർഭിണികൾക്ക് എടുക്കാൻ പറ്റുക. ഗർഭിണികൾ വാക്സിൻ എടുക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.