കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും പ്രാണവായുവുമായി രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു ഇന്ത്യയിൽ നിന്നെത്തിയ ഐഎൻഎസ് താബർ, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകളിലാണ് ചികിത്സാ ഉപകരണങ്ങൾ കയറ്റി കുവൈത്തിൽ നിന്നും പുറപ്പെട്ടിരിക്കുന്നത് ഇതിനുമുമ്പും കുവൈത്ത് ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു.
കുവൈത്തിന്റെ കാരുണ്യ സ്പര്ശനം ഇന്ത്യക്ക് ഏറെസഹായകരമാവും ഈ അവസരത്തിൽ കുവൈത്ത് നൽകുന്ന സഹായം ഏറെ പ്രശംസനീയവുമാണ് എന്ന് ഇന്ത്യൻ സ്ഥാനപതി സിബിജോർജ് പറഞ്ഞു .