ദുബായ്: ഉയർന്ന സുരക്ഷാ നടപടികളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായും അതിന്റെ ഗുണഭോക്താക്കളെയും ഫാക്കൽറ്റികളെയും സംരക്ഷിക്കുന്നതിനായും ദുബായ് ഫൌണ്ടേഷൻ ഫോർ വുമൺ ആന്റ് ചിൽഡ്രൻ ‘ഐസൊലേഷൻ ബിൽഡിംഗ്’ നിർമ്മിക്കുന്നു.
സ്ത്രീകളെ സംരക്ഷിക്കുന്നതിനും, ശാക്തീകരിക്കുന്നതിനുമുള്ള അതിന്റെ ദൗത്യത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ വനിതകൾക്കുള്ള ലോറിയൽ ഫണ്ടുമായി സഹകരിച്ച് ഈ പദ്ധതി ആരംഭിച്ചത്.
ഈ പ്രോജക്റ്റിലൂടെ, ഫൗണ്ടേഷന്റെ പുതിയ താമസക്കാരെ, കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതിന് വേണ്ടി കെട്ടിടത്തിൽ ഐസൊലേറ്റ് ചെയ്യുകയും, പ്രധാന അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുമുമ്പ് പകർച്ചവ്യാധികളുടെ അപകടസാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യും.
കോവിഡ് -19 മഹാമാരി ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി സൃഷ്ടിച്ചു എന്ന്മാത്രമല്ല, ഗാർഹിക പീഡനങ്ങളിലും വർധനവുണ്ടായി.
ഈ വെല്ലുവിളികളെ ലഘൂകരിക്കാനും ദുർബലരായ സ്ത്രീകളെ സഹായിക്കാനും സഹായിക്കുന്നതിനും, ചാരിറ്റബിൾ എൻഡോവ്‌മെൻറ് ഫണ്ടായ ലോറിയൽ ഫണ്ട് 2020, ലോറിയൽ ഫോർ ദി ഫ്യൂച്ചർ ആരംഭിച്ചു.
ഈ സാഹചര്യത്തിൽ, ഗാർഹിക പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, മനുഷ്യർ
കടത്ത് അനുഭവിക്കേണ്ടിവന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയ സേവനങ്ങൾ നൽകുന്നത് ഫൗണ്ടേഷൻ തുടരുകയാണെന്ന് ദുബായ് ഫൌണ്ടേഷൻ ഫോർ വിമൻ ആന്റ് ചിൽഡ്രൻസ് കെയറിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ശൈഖാ സയീദ് അൽ മൻസൂരി പറഞ്ഞു.
അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി അവരെ മാനസികമായും സാമൂഹികമായും പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത് എന്നും അതിനാൽ, പാൻഡെമിക്കിന്റെ നിലവിലുള്ള സാഹചര്യങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തർക്കങ്ങൾ, കുടുംബ സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് ജീവനക്കാരുൾപ്പടെ എല്ലാ നിവാസികൾക്കും ഏറ്റവും സുരക്ഷിതമായ അടിത്തറ ഉറപ്പുവരുത്താൻ ശ്രെമിക്കുന്നുവെന്ന് അൽ മൻസൂരി പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലും ലോറിയൽ ഗ്രൂപ്പിന്റെ പങ്കിനെ അവർ അഭിനന്ദിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കുന്നതിന് ഇതിനു മുന്നേയും സംഭാവന നൽകിയതിനാൽ, ഫൗണ്ടേഷനിലെ കേസുകൾ ലോറിയൽ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
മഹാമാരിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുവാനുള്ള ത്വര അനുഭവപ്പെട്ടതായും, ഇതിനായി സ്ത്രീകളെ സംരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ദൗത്യത്തിൽ ദുബായ് ഫൗണ്ടേഷൻ ഫോർ വുമൺ ആന്റ് ചിൽഡ്രൻ പിന്തുണയ്ക്കുമെന്ന് ലോറിയൽ മിഡിൽ ഈസ്റ്റിന്റെ മാനേജിംഗ് ഡയറക്ടർ റെമി ചഡാപോക്സ് പറഞ്ഞു.
സുരക്ഷിതമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഫൌണ്ടേഷന്റെ കാഴ്ചപ്പാട് യോജിച്ചുകൊണ്ട്, ദുബൈയിലുടനീളമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെ തോത് കുറയ്ക്കുന്നതിന് ഐസൊലേഷൻ ബിൽഡിംഗ് പ്രോജക്റ്റ് സംഭാവന ചെയ്യുന്നു എന്ന് കെയർ ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടറായ ഗാനിമ അൽ ബഹ്രി പറഞ്ഞു. അക്രമത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുക എന്നത് മുൻഗണനകളിലൊന്നാണെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്നും, കെട്ടിടത്തിൽ ഐസൊലേഷൻ കഴിഞ്ഞാൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിശോധിക്കുന്നതിനായി സൈക്കോളജിസ്റ്റുകളുമായും സാമൂഹിക പ്രവർത്തകരുമായും നിരന്തരം സമ്പർക്കം പുലർത്തുമെന്നും അവർ പറഞ്ഞു.