അബുദാബി: എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനായി അബുദാബിയിലെ അധികാരികൾ കോവിഡ് പോസിറ്റീവ് കേസുമായി ബന്ധപ്പെടുന്നവർക്ക് ഹോം ക്വാറൻറൈൻ മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ഡേറ്റുചെയ്‌തു.
അബുദാബി പബ്ലിക് ഹെൽത്ത് സെന്ററുമായി സഹകരിച്ച് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.
വാക്‌സിനേഷൻ എടുക്കുന്നവർ ഏഴു ദിവസത്തേക്ക് ക്വാറന്റൈൻ ആവുകയും, ആറാം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം. പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ, ഏഴാം ദിവസം അവർക്ക് റിസ്റ്റ്ബാൻഡ് നീക്കംചെയ്യാൻ കഴിയും.
വാക്സിനേഷൻ എടുക്കാത്തവർ 12 ദിവസത്തേക്ക് ക്വാറന്റൈൻ ആവുകയും, 11-ആം ദിവസം പിസിആർ പരിശോധന നടത്തുകയും വേണം. പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ, അവർക്ക് 12-ആം ദിവസം റിസ്റ്റ്ബാൻഡ് നീക്കം ചെയ്യാം.
കോവിഡ് പോസിറ്റീവയവരുമായി സമ്പർക്കത്തിൽ വന്നവർക്കും, ഹോം ക്വാറന്റൈൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തവരുമായവർക്കും സായിദ് പോർട്ട്, മാഫ്രാക്ക് ഹോസ്പിറ്റൽ, അഡ്‌നെക് (അബുദാബി സിറ്റി), അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ ഖുബിയാസി, അൽ ദാഫ്രയിലെ മദീനത്ത് സായിദ്, അൽ ദാഫ്രയിലെ എല്ലാ സെഹ ആശുപത്രികൾ എന്നിവിടങ്ങളിൽ കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്ററുകളിൽ സൗജന്യ വാക്ക്-ഇൻ പിസിആർ ടെസ്റ്റ് നടത്താനും, റിസ്റ്റ്ബാൻഡ് നീക്കംചെയ്യാനും കഴിയും.