ആൾകൂട്ടങ്ങളൊന്നുമില്ലാത്ത തെരുവോരങ്ങൾ,അവിടെ കച്ചവടങ്ങൾ കിട്ടിയാലോ എന്ന ചിന്തയിൽ ചില മനുഷ്യർ തന്റെ കടയും തുറന്നിരിക്കുന്നു.കുട്ടികളുടെ ആരവങ്ങളൊന്നുമില്ലാത്തതിനാൽ മൗനമായി നിൽക്കുന്ന സ്കൂളുകൾ,കുട്ടികളാവട്ടെ ജീവിതത്തിൽ ആദ്യമായി കിട്ടിയ നീണ്ട അവധിക്കാലം ഒന്ന് ആസ്വദിക്കാൻ വയ്യാത്ത അവസ്ഥയിൽ ഒന്ന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ..ഏത് നേരവും ടിവിയുടെ മുന്നിൽ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ മുന്നിൽ അവർക്ക് ഇഷ്ടമുള്ള ഒരു കാര്യമുള്ള കാര്യം എന്നാൽ അതിനോടും വിരസത തോന്നിതുടങ്ങിയിരിക്കുന്നു..
രക്ഷിതാക്കളുടെ കാര്യം പിന്നെ പറയാനുണ്ടോ. പലരും വരുമാന മാർഗം നിലച്ച് എനിയെന്ത് എന്ന ചിന്തയിൽ,ചിവർ ഉള്ള ജോലിക്ക് പോകാൻ പേടിച്ചിരിപ്പാണ്,പുറത്തിറങ്ങിയാൽ നാട്ടിൽ ഇറങ്ങിയിട്ടുള്ള മഹാമാരി പിടിപെട്ടാലോ എന്ന ഭയം..
എന്ത് പ്രയാസങ്ങൾ വന്നാലും മനസ്സമാധാനത്തിനായ് സമീപിക്കാറുള്ള ദൈവഭവനങ്ങളൊക്കെ അടഞ്ഞ്കിടപ്പിലാണ്.. എത്ര മനോഹരമായ നാടായിരുന്നു, ആർക്കും ഒന്നിനും സമയമില്ലായിരുന്ന നാളുകളായിരുന്നില്ലേ അൽപം മുമ്പ് വരെ.ഇപ്പോഴോ സമയം അത് മാത്രേയുള്ളൂ, പക്ഷേ ചെയ്യാനായ് ഒന്നുമില്ലല്ലോ എന്ന ചിന്തയിലാണ് പലരും…
എല്ലാ മേഖലകളും സ്തംഭിച്ചു കിടപ്പാണ്..
ഒരു പ്രധാന പ്പെട്ട മേഖല വിട്ടുപോയല്ലേ…നമ്മുടെ ആരോഗ്യമേഖല…അത് പഴയതിനേക്കാളും പതിന്മടങ്ങ് ശക്തിയോടെ പ്രവർത്തിച്ചു പോരുകയാണ്.ചുരുക്കംപറഞ്ഞാൽ അവിടെ മാത്രമാണ് ഒരു ആൾക്കൂട്ടമൊക്കെ കാണാൻ കഴിയുക,കുറച്ച് അകന്നിട്ടാലും അവിടേക്ക് ഒഴുകികൊണ്ടിരിക്കുകയാണ് മാനവരാശി മുഴുവനും…പഴയപടി പലതരം അസുഖങ്ങളുമായിട്ടല്ലാട്ടോ, എല്ലാവർക്കും
മുന്നിൽ ഒരേയൊരു രോഗം മാത്രം..കോവിഡ്_19.. അഥവാ കൊറോണ വൈറസ്….
ആരോഗ്യ മേഖലയിലെ ചെറുതും വലുതുമായ പ്രവർത്തകരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അവരും നമ്മിൽ ഒരാൾ തന്നെയല്ലെ..എങ്ങെനെയാണ് അവർ നമ്മിൽ നിന്നും വ്യത്യസ്തരാകുന്നത്?
നമ്മൾ നമ്മുടെ നമ്മുടെ കുടുംബത്തിന്റെ ആരോഗ്യം മാത്രം നോക്കിനടക്കുമ്പോൾ, അവരാകട്ടെ ഒരു സമൂഹത്തിന്റെ തന്നെ ആയുരാരോഗ്യത്തിനായി ദിനരാത്രങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്…
നമ്മളിൽ ചിലരൊക്കെ ആർക്കെങ്കിലും രോഗമുണ്ടെന്ന് അറിഞ്ഞാൽ അവരുമായി ദൂരത്താവുകയാണ്.. എന്നാൽ അവരാകട്ടെ തന്നാൽ ആകും വിധമൊക്കെ അവരോട് അടുക്കാൻ നോക്കുകയാണ്..അതിനായ് സ്വന്തം ജീവൻ വരെ സമർപ്പിക്കാം എന്ന് തന്നെ തെളിയിച്ചവരാണ് പലരും…
അവരെക്കുറിച്ച് ആരെങ്കിലും ഓർക്കാറുണ്ടോ?അവർക്കും ഒരു കുടുംബം ഉണ്ട്,കുട്ടികൾ ഉണ്ട്, ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്… നിന്നെപ്പോലെ മനുഷ്യർ തന്നെയാണ് അവരും..
ചെറിയൊരു മാറ്റം അല്ല വലിയൊരു മാറ്റം എന്ന് തന്നെ പറയാം.. മാനുഷികതയുടെ കാര്യത്തിൽ നമ്മളേക്കാൾ എത്രയോ മടങ്ങ് ഉയരത്തിലാണവർ…
ലോകാരോഗ്യസംഘടന യുടെ കീഴിൽ അവർക്കായിഒരുപാട് പ്രവർത്തനങ്ങളും ചെയ്തുവരുന്നുണ്ട്..അത് പോലെ ഓരോ ഗവൺമെന്റും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാവരും ഒത്തുചേർന്ന് അവരൊപ്പം ചേർന്ന് ഈ പകർച്ചവ്യാധിയെ തുരത്തിയോടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്..
“ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ സമ്മർദ്ദാവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു വിഭാഗമാണ് ആരോഗ്യ പ്രവർത്തകർ…”ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് പ്രോഗ്രാമിന്റെ മേധാവിയായ ഡോ.മൈക് റയാൻ.അവരുടെ വാക്കുകളാണിത്… ആരോഗ്യ മേഖലയിലെ പ്രവർത്തകർ അനുഭവിക്കേണ്ടി വരുന്ന പ്രധാനപ്പട്ട മൂന്ന് വിഷയങ്ങളെ കുറിച്ച് നമ്മുടെ മുന്നിൽ ഉണർത്തുകയാണ് അദ്ദേഹം….
1_ തങ്ങളുടെമുന്നിൽ കാണുന്ന മരണത്തോടു മല്ലടിക്കുന്ന ജീവനുകൾ.അവരുടെ ജീവൻ തിരിച്ചെടുക്കാനായി കഴിവിന്റെ പരമാവധി നോക്കിയിട്ടും ഫലമില്ലാത്ത പോലെ മൺമറയുന്ന ജീവനുകൾ…ഇനിയും എന്തെങ്കിലും കാര്യം ചെയ്യേണ്ടിയിരുന്നോ എന്ന ചിന്ത….
2_രോഗികളെ ശുശ്രൂഷിച്ച് ഒടുക്കം താനും അതിലൂടെ സഹപ്രവർത്തകരും രോഗിയായി മാറുമോ എന്ന ചിന്ത.
3_അവസാനത്തേത് അതും വളരെ പ്രധാനപ്പട്ടത്..അവരും നമ്മിൽപ്പെട്ടവരാണ് എന്ന് തോന്നിപ്പിക്കും ചിന്ത.. ജോലികഴിഞ്ഞ് വീടുകളിലേക്ക് പോയാൽ രോഗം എങ്ങാനും കൂടെ ഉണ്ടെങ്കിൽ അത് തന്റെ കുട്ടികളേയോ കുടുംബത്തേയോ ബാധിക്കുമോ എന്ന ചിന്ത….
ഇത്തരത്തിലുള്ള കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും തന്റെ രോഗികൾക്കായ് കൂടുതൽ സമയം ചിലവഴിക്കുകയാണ്..ഡോ.മൈക്ക് പറയുകയാണ് അവരിൽ ധൈര്യം കൊണ്ടുവരാനായി അവർക്കായ് ചിലതൊക്കെ ചെയ്യേണ്ടതായ് ഉണ്ട്…പുത്തൻ ആശയങ്ങൾ, സാമഗ്രികൾ, എല്ലാത്തിനുമുപരി അവർ സുരക്ഷിതരാണെന്ന് തോന്നും വിധമുള്ള ഒരു ചുറ്റും പാട് ഉണ്ടാക്കിയെടുക്കുക എന്നതാണ്…അവർ സുരക്ഷിതരായി തോന്നിയാൽ പിന്നെ അതവരുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതായിരിക്കും.മികച്ചപ്രകടനങ്ങൾകൊണ്ട് തന്റെ രോഗികളെ സമീപിക്കാൻ അവർക്കായേക്കാം..
അതിലൂടെ നമ്മൾ ഓരോരുത്തരും സുരക്ഷിതരായേക്കാം..
10മാസത്തോളമായി അവർ നാടിന്റെ നന്മയ്ക്കായി കോവിഡ് മഹാമാരിയെ തുരത്താനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്.. തങ്ങളുടെ മാനസികാരോഗ്യം വകവെയ്ക്കാതെ തന്റെ രോഗികളുടെ മാനസികാരോഗ്യം നിലനിർത്താനുള്ള ശ്രമത്തിലാണ് അവർ.നല്ലൊരു മാനസികാരോഗ്യം ഉണ്ടെങ്കിലേ നല്ലൊരു ജീവൻ പ്രതീക്ഷിക്കാനാകുകയുള്ളൂ..
ഇന്ന് പലയിടങ്ങളിലായി ആരോഗ്യ പ്രവർത്തകരുടെ പോസ്റ്റുകൾ പലതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.. ജാഗ്രത നിർദേശളാണ് അതിൽ മിക്കതും..ചിലരിൽ അതൊക്കെ പ്രയോജനമായി തീർന്നിരിക്കുന്നു..എന്നാൽ അവരുടെ സ്ഥിതിഗതികൾ കാട്ടിതരുന്നതിയിരിക്കും…എന്നാൽ ചിലത് വളരെയധികം മനസ്സിന് സന്തോഷം തരുന്നതായിരിക്കും..
അത്തരത്തിലുള്ള ഒരു വീഡിയോ ഇന്ന സമൂഹമാധ്യമത്തിൽ വളരെയധികം പ്രശസ്തിയാർജിരിക്കുന്നു…
ഇന്ത്യയിലെ “സിൽചർ മെഡിക്കൽ കോളേജ്,ആസാം” ആശുപത്രിയിലെ ഇ.എൻ.ടി.സ്പെഷലിസ്റ്റായ ഡോ.അരുപ് സേനാപതിയുടെ വീഡിയോ ആണ് പ്രശസ്തിയിലേക്ക് പോയികൊണ്ടിരിക്കുന്നത്… തന്റെ രോഗികളുടെ മുന്നിൽ നല്ലൊരു നൃത്തം ചെയ്യുന്ന വീഡിയോ.. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നല്ലൊരു നൃത്തചുവടുകളാണ് കാഴ്ച വെച്ചിരിക്കുന്നത്.. ഇതൊരു വെറും നൃത്തച്ചുവടുകൾ മാത്രമല്ല.. തന്റെ മുന്നിലുള്ള രോഗികൾ ഒന്ന് ആസ്വദിച്ചു അതിലൂടെ അവരിൽ നല്ലൊരു മാനസികാരോഗ്യം കൊണ്ട് വരാനുള്ള അവരുടെ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പാണ്….
ഇത്തരം മാതൃകകൾ ഒരുപാട് നമ്മുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്..ഇനി ഉണ്ടാകുകയും ചെയ്യും…
കാരണം അവർ ദൈവത്തിന്റെ സ്വന്തം മാലാഖമാരാണ്….
ഭൂമിയിലെ മാലാഖമാർ…..