അബുദാബി: യു എ ഇയിൽ 24 മണിക്കൂറിനിടെ 1295 പേർ കോവിഡ് മുക്തരായി. ഇന്ന് 916 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയിത്തത്. ഏറെ ദിവസങ്ങൾക് ശേഷമാണ് ആയിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ന് മൂന്ന് മരണം റിപ്പോർട്ട് ചെയ്തതയും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ആക്കെ രോഗികൾ 1,16,517. രോഗമുക്തി നേടിയവർ 108,811. ചികിത്സയിലുള്ളവർ 7,240. ആകെ മരണം 466. പരിശോധന ശക്തമാക്കിയതായും ഇതുവരെ 11.77 ദശലക്ഷതിലേറെ കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.