വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഈ ഞാറായിച്ചയാണ് ഒരു കോവിഡ് പോസിറ്റീവ് കേസ് ന്യൂസിലാന്റിൽ റിപ്പോർട്ട് ചെയ്തത്. ഒരുപാട് ദിവസങ്ങൾക്ക് ശേഷമാണ് ന്യൂസിലാന്റിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
രോഗബാധിതനെ തുടക്കത്തിൽ തന്നെ കണ്ടതി ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും, രോഗവ്യാപന സാധ്യതയെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിചിട്ടുണ്ടെന്നും ഹെൽത്ത് ചീഫ് ആഷ്ലി ബ്ലുംഫീൽഡ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.