ഇന്ന് ലോകജനതയുടെ ചർച്ചാ വിഷയം കൊറോണ യാണ്.കാരണം കൊറോണ വിതച്ച ജീവനും ജീവിതവും ഒരുപാടുണ്ട്.കൊറോണ വൈറസ് മഹാമാരി ലോക ത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.മാസ്കും സാനി ട്ടൈസറും ഒക്കെ ഇന്ന് മനുഷൃരിൽ ഒഴിച്ച് കൂടാനാവാത്ത നിതൃപയോഗ സാധനങ്ങളാണ്.പുതിയ ജീവിത ക്രമവുമായി മനുഷ്യർ പൊരുത്തപ്പെടുകയാണ്.മനുഷ്യൻ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കുന്നതിനും സ്വന്തമാക്കുന്നതിനുമായുള്ള നെട്ടോട്ടത്തിലായിരുന്നു.
എന്നാൽ കൊറോണ മഹാമാരി താഡ്ഢവം ഇടാന് തുടങ്ങിയതോടെ മനുഷ്യൻ സ്വയം ജീവന് രക്ഷിക്കാനുള്ള കഷ്ടപ്പാടിലാണ്.കൊറോണ എന്ന പേര് കേൾക്കുമ്പോൾ തന്നെ ലോകം ഒന്നടങ്കം ഭയം, ആശങ്ക, അനിശ്ചിതാവസ്ഥ എന്നീ വികാരങ്ങളാൽ നടുങ്ങുന്നു.മറ്റെങ്ങോ ദൂരെ യെങ്ങോ നടക്കുന്ന ആപത്ത് എന്ന്
വിശ്വസിച്ചിരുന്ന ലോക ജനതയുടെ മുന്നിലേക്ക് ഒരു കൊടും കാറ്റ് പോലെ വന്നതാണ് കൊറോണ.
ഇപ്പോഴിതാ നമ്മുടെയൊക്കെ പടിവാതിലിൽ എത്തി നിൽക്കുകയാണ്.
കംപ്യൂട്ടറിന്റെ യും മൊബൈലിന്റെ യുഗം മുന്നിൽ കുത്തിയിരുന്ന കുട്ടികളെ ശകാരിച്ചിരുന്ന മാതാപിതാക്കൾ ഇപ്പോൽ അതൊക്കെ നിസ്സഹായത യോടെ നോക്കി കാണുന്നു.കൊറോണ മാറ്റി മറിച്ച ജീവിതവും ഒരുപാട് ഉണ്ട്. നാം ഓരോ രുത്തരും ജാഗ്രത യോടെ പ്രവർത്തിച്ചു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ കഴിയാവുന്നേയുള്ളൂ നല്ല നാളെകളെ.വൈറസിന് മതമില്ല, രാഷ്ട്രീയമില്ല,പദവിയുള്ള വെന്നോ, സുന്ദരെനന്നോ, വിരൂപനെന്നോ ഇല്ല.എല്ലാവരും തുല്ല്യ യാണെന്ന് തിരിച്ചറിവ് കൊറോണ നമ്മളെ പറയാതെ പഠിപ്പിക്കുന്നു.
കൊറോണ കാലം നമ്മെ ഒരുപാട് പഠിപ്പിച്ചു ഓഫ്‌ലൈൻ എന്ന രീതി മാറി എല്ലാം ഓൺലൈൻ ആയിമാറി കുട്ടികളുടെ വിദ്യാഭ്യാസം മുതൽ നമ്മുടെ ഭക്ഷണവും വ്യാപാരവും ഒക്കെ ഓൺലൈനിൽ ആയിമാറി ഇത് വലിയ സാധ്യതകളാണ് തുറന്നു തന്നിരിക്കുന്നത് വേണ്ടരൂപത്തിൽ നമുക്ക് ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിക്കണം അതിനു നമ്മുടെ കാഴ്ചപ്പാടിൽ ചെറിയ മാറ്റം നാം വരുത്തിയാൽ നമുക്ക് ഇതിനെ സാധ്യതയായി ഉപയോഗിക്കാൻ സാധിക്കും.
അത്പോലെ തന്നെ വായന മൊത്തം ഡിജിറ്റലായി മാറിഎന്നതും കൊറോണയിലൂടെ ഉണ്ടായ വലിയമാറ്റമാണ് ഇന്ന് വായന യുവാക്കളിലെന്നപോലെ പ്രായമായവരിലും ഓൺലൈൻ വാഴിയായി മാറി. അതിനെ പഠിക്കാനും ഉൾക്കൊള്ളാനും എല്ലാവരും തയ്യാറായി എന്ന് മാത്രമല്ല ഓൺലൈൻ വായനയുടെ വേഗത ആസ്വദിച്ചുതുടങ്ങി എന്നതും വലിയ മാറ്റമാണ് ഈമാറ്റം ഒരുപാട് വാൻ മാറ്റങ്ങൾക്കുള്ള തുടക്കമായിമാറും എന്നുള്ളതിൽ സംശയമില്ല കൊറോണ കാലത്തുണ്ടായ ഗുണപരമായ വൻ മാറ്റങ്ങളാണ് ഇതൊക്കെ ഇതിനെയൊക്കെ എങ്ങിനെയാണ് നാം ഉപയോഗപ്പെടുത്തുക എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ വിജയം.