യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്. 97.16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയില്‍ 24മണിക്കൂറിനിടെ 44,492 പേർക്ക്കോവിഡ് വാക്സിൻ ഡോസു കൾ വിതരണം ചെയ്തു.100 പേര്‍ക്ക് 211.98ഡോസ്എന്ന നിരക്കി ലാണ് രാജ്യത്തെ വാക്സിനേഷൻ നില. അകെ 20,965,508 പേർക്കാണ് വാക്സിൻനൽകിയത് .അതേസമയംഎല്ലാവരും സുരക്ഷാമാനദ ണ്ഡംപാലിക്കുന്നതിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.മാസ്ക്ധരി ക്കുകയുംസാമൂഹികഅകലം പാലിക്കുകയുംവേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.
യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയായി തുടരുകയാണ് . ഇന്നലെ 90 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സ യിലായിരുന്ന 125 പേരാണ് ഇന്നലെ രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.പുതിയതായി നടത്തിയ 3,52,721 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.19 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,471 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,504 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,134 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,833 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.