ദുബായ് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വാണിജ്യ വ്യാപാര സ്ഥാപങ്ങളെ കണ്ടതുന്നതിനായി ദുബായ് ഏകോണോമിയിലെ വാണിജ്യ കംപ്ലൈന്റ്- കൺസുമാർ പ്രൊട്ടക്ഷന്റെ ഫീൽഡ് ഇൻസ്‌പെക്ടർമാർ ഇന്നലെ വാണിജ്യ സ്ഥാപനങ്ങളും ഓപ്പൺ മർക്കറ്റുകളിലും പരിശോധന നടത്തി.
ശാരീരിക അകലം പാലികുന്നതിൽ വീഴ്ച വരുത്തുകയും മാസ്‌ക് ദരിക്കാതിരിക്കുകയും ചെയ്തതിനാൽ ഏഴ് വാണിജ്യ സ്ഥാപനങ്ങൾക്കും രണ്ട് റീറ്റൈൽ സ്ഥാപനങ്ങൾക്കും ഫൈൻ ചുമത്തി. കൂടാതെ ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ അഞ്ച് ജിംനേഷ്യ സ്ഥാപനങ്ങൾക്കും ഫൈനർ ചുമത്തി. 650 ഓളം സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.
സാമ്പത്തിക രംഗത്തെ പുനഃസ്ഥാപിക്കുന്നതിന് എല്ലാവരുടെയും സഹായവും സഹകരണവും അവശ്യമാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിച്ചാൽ ഈ കോവിഡ് ദുരന്തത്തിൽ നിന്നും സാമ്പത്തിക രംഗത്തെ രക്ഷപെടുത്താൻ സാധിക്കൂ എന്നു ദുബായ് ഏകോണോമി പറഞ്ഞു.
നിയമലംഘനം നടത്തുന്നവരെ കുറിച്ച് ദുബായ് കൺസുമാർ അപ്പ്ലിക്കേഷൻ മുഖേനയോ 600545555 എന്ന നമ്പറിൽ വിളിച്ചോ വിവരം നൽകണമെന്നും ദുബായ് ഏകോണോമി ആവശ്യപ്പെട്ടു.