യുഎഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രായേലും രണ്ട് രാജ്യങ്ങളിലെ ആരോഗ്യ അധികാരികൾ നൽകുന്ന കോവിഡ് -19വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഈ ധാരണാപത്രം പകർച്ചവ്യാധിയെ ചെറുക്കാനും അതിജീവിക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് യു എ ഇ ആരോഗ്യ -പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസും ഇസ്രായേലിന്റെ ആരോഗ്യ മന്ത്രി നിറ്റ്സാൻ ഹൊറോവിറ്റ്സും അഭിപ്രായപ്പെട്ടു.
കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് സുഖം പ്രാപിക്കാനും ശക്തമായി ഉയർന്നുവരാനും ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് ധാരണാപത്രം പുറത്തുവന്നിരിക്കുന്നത്.
ധാരാണാപാത്രം നിലവിൽ വരുന്നതോടുകൂടി വാക്സിനേഷൻ എടുത്ത വ്യക്തികളുടെ അനിയന്ത്രിതമായ സഞ്ചാരം ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളും വികസിപ്പിക്കും.