വാഷിംഗ്ടൺ: കോവിഡ് -19ന്റെ കിഡ്സ് സൈസ് ഡോസ് ആയ ഫൈസർ കുട്ടികളിൽ പരീക്ഷിക്കുന്നത് സുരക്ഷിതമാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു.5മുതൽ 11വയസ്സുവരെയുള്ള കുട്ടികളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ കുത്തിവെപ്പ് സഹായകമാണെന്നും വിദ്യാലയങ്ങളിലെ കുട്ടികളിൽ വൈറസ് ബാധ തടയുന്നതിന് ഫൈസർ 91% ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.
അടുത്ത മാസത്തിൽ കുത്തിവെപ്പിന്റെ ഷോട്ടുകൾ നൽകി തുടങ്ങുമെന്നും ക്രിസ്മസ്ടുകൂടി കുട്ടികളിൽ വൈറസ് ബാധയിൽ നിന്ന് സുരക്ഷിതരാക്കാൻ സഹായിക്കും. ഫൈസർ വാക്‌സിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട പഠന റിപ്പോര്ട്ട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രെഷൻ ന്റെ ഉപദേഷ്ടാകൾ അടുത്ത ആഴ്ചയോടെ പുറത്തുവിടും.
പൂർണ്ണ ശക്തിയുള്ള ഫൈസർ വാക്‌സിൻ ഡോസുകൾ ഇതിനകം 12 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും നൽകാമെന്ന് അംഗീകരിച്ചിട്ടുണ്ട് എന്നാൽ ശിശുരോഗവിദഗ്ദ്ധരും നിരവധി രക്ഷിതാക്കളും ആകാംക്ഷയോടെ ചെറിയ കുട്ടികൾക്ക് അധിക പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിൽ നിന്ന് വർദ്ധിച്ചുവരുന്ന വൈറസ് ബാധ തടയുകയും കുട്ടികളെ സ്കൂളിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്നതിനെ രാഷ്ട്രം ഏറെ ആകാംഷയോടെ ആണ് നോക്കി കാണുന്നത്.