എറണാകുളം: കേരളത്തിൽ കനത്ത മഴ തോരാതെ പെയ്യുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ മുൻകരുതൽ നടപറ്റിയെന്നോണം ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഈ വെള്ളം ബുധനാഴ്ച രാവിലെ കൊച്ചി ആലുവയിലെ വെള്ളപൊക്ക സാധ്യതാ പ്രദേശങ്ങളിൽ എത്തിയതിനാൽ എറണാകുളം ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.
ഇടുക്കി അണകെട്ടിൽ നിന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ എന്ന രീതിയിലാണ് വെള്ളം തുറന്നു വിട്ടത്. പെരിയാർ നദി തീരത്തുള്ളവർ അതീവ ജാഗ്രത വേണമെന്നും അതേസമയം പെരിയാർ നദിയിലെ ജലനിരപ്പ് അപകടനിലയെക്കാൾ താഴെയാണേന്നും കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
മഴകെടുതി നേരിടുന്ന കേരളത്തിൽ ഇന്ന് ഒക്ടോബർ 20ന് കാസർഗോഡ്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കനത്തമഴ 27 പേരുടെ ജീവനെടുത്തു