ദുബായ് : നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ്...
Read moreകുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്ക് വേണം . റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.
Read moreഅബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ...
Read moreഷാർജ: 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ...
Read moreസൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക...
Read moreകുവൈത്തില്‍ സെപ്റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ്...
Read moreയുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര് മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന് പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര് പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര് മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.
Read moreദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ...
Read moreയുഎഇ: യുഎഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു .ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു . ദൂരകാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്...
Read moreദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്മാര്‍ട്ട് മാപ്പ് പരിഷ്കരിച്ചിട്ടുണ്ടെന്നും അഹ്മദ് മെഹ്ബൂബ് അറിയിച്ചു.
Read more© 2020 All rights reserved Metromag 7