ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.