യുഎഇ : ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ്ഇല്ലാത്തത്കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു വെന്നാണ് റിപ്പോർട്ട് . പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഇരുരാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി വരുന്ന തിനാൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകണ മെന്നാണ് പ്രവാസികളുടെ ആവശ്യം.നാളെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്കാണ് കുറഞ്ഞ നിരക്ക്. എയർ അറേബ്യ ഈടാക്കുന്നത് 19500–20800 രൂപ വരെ. ദുബായിേലക്കു ഫ്ലൈദുബായിൽ 26900–28,200 , എയർ ഇന്ത്യാ എക്സ്പ്രസിൽ 28500 , സ്പൈസ് ജെറ്റ് 38,500 , എമിറേറ്റ്സ് 48,500, കണക്ഷൻ വഴിയുള്ള ഇൻഡിഗോയ്ക്ക് 40,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.യാത്ര അബുദാബിയിലേക്കാണെങ്കിൽ ടിക്കറ്റിൽ 3000–6000 രൂപ വരെ കൂടുതൽ നൽകണം. ഇതിനു പുറമെ നാട്ടിൽനിന്നുള്ള 2 പിസിആർ ടെസ്റ്റിന് 3000 രൂപ വേറെയും. ചുരുക്കത്തിൽ നാലംഗ കുടുംബത്തിനു വൺവേ ടിക്കറ്റിനു ലക്ഷത്തിലേറെ രൂപ വേണ്ടിവരും. കോവിഡിനു മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നാട്ടിൽ പോയി വരാൻ 15,000 രൂപയോളം മതിയായിരുന്നു. ഇപ്പോൾ 20,000 രൂപയിൽ കൂടുതൽ നൽകിയാലേ വൺവേ ടിക്കറ്റു കിട്ടൂ.ദുബായ് എക്സ്പോ 2020 ആരംഭിച്ചതോടെ സഞ്ചാരികളുടെയും തൊഴിൽ അന്വേഷകരുടെയും ബിസിനസ് സംരംഭകരുടെയും വരവ് കൂടി. ഐപിഎൽ, ജൈടെക്സ്, ടി20 വേൾഡ് കപ്പ് എന്നിവയും സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായക ഘടകങ്ങളായി. കോവിഡ് നിയന്ത്രണവിധേയമായതും ലോകോത്തര ആരോഗ്യസുരക്ഷാ നടപടികളും സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നു.