അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗംവേനൽ അവധിക്കാലം ആസ്വാദ്യകരമാക്കാൻ സമ്മർ പാസ് പുറത്തിറക്കി. ഫെറാറി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രോസ് വേൾഡ് തുടങ്ങി എമിറേറ്റിലെ തീം പാർക്കുകളിലേക്കും മറ്റു 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്കും 2 മാസംപ്രവേശനം നൽകുന്നതാണ് സമ്മർ പാസ്.ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. summerpass.visitabudhabi.aeവെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന പാസ് ഉപയോഗിച്ച് തീംപാർക്കുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഓഗസ്റ്റ് 31 വരെ പ്രവേശനംഅനുവദിക്കും. മുതിർന്നവർക്ക് 559 ദിർഹവും 4–17 പ്രായക്കാർക്ക് 499 ദിർഹമുമാണ് ഫീസ്. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്സൗജന്യം.പാസില്ലാത്തവർക്ക് ഒരു തീം പാർക്കുകളിലേക്കു മാത്രം 350 ദിർഹം ഫീസുണ്ട്.ഫെറാറി വേൾഡിലെ ഏറ്റവും നീളംകൂടിയ റോളർ കോസ്റ്റർഅനുഭവത്തിനൊപ്പം വാർണർ ബ്രോസിലെ ഡി.സി സൂപ്പർഹീറോസ് കഥാപാത്രങ്ങളെയും പരിചയപ്പെടാം. വേൾഡ് ടിഎം അബുദാബി, യാസ്വാട്ടർവേൾഡ് അബുദാബി എന്നിവിടങ്ങളിൽ 40ലേറെ റൈഡുകളിലും പങ്കെടുക്കാം.