അബുദാബിയിൽ വൻകിട കമ്പനികളിലെ ശമ്പള കുടിശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക സമിതിയെ നിയമിച്ചു. 50 തൊഴിലാളികളിൽ കൂടുതലുള്ള കമ്പനികളുടെ ശമ്പള കുടിശിക പ്രശ്നത്തിലാണു സമിതി ഇടപെടുക. 30 ദിവസത്തിനകം തർക്കംപരിഹരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഇരു കക്ഷികളുമായി ബന്ധപ്പെട്ട് പ്രശ്നം രമ്യമായിപരിഹരിക്കുന്ന തിനായിരിക്കും മുൻതൂക്കം.തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന്മാനവശേഷി കാര്യ ആക്ടിങ് അണ്ടർ സെക്രട്ടറി ഖലീൽ ഖൂരി പറഞ്ഞു. 2 കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നരീതിയായിരിക്കും അവലംബിക്കുക. സമിതിയിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയ ഉദ്യോഗസ്ഥന്റെ അധ്യക്ഷതയിൽ ജഡ്ജി, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൊഴിൽ തർക്ക പരിഹാര കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾഅടങ്ങിയതായിരിക്കും സമിതി. തൊഴിലാളി, തൊഴിലുടമ പ്രതിനിധികളുമായി പ്രത്യേകം ചർച്ച ചെയ്തശേഷം ഒന്നിച്ചിരുത്തിഅനുരഞ്ജന ചർച്ചയിലൂടെ തൊഴിൽ, സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കും.കൂടുതൽ വാദം കേൾക്കേണ്ടവ അടുത്തദിവസങ്ങളിലേക്കു മാറ്റിവയ്ക്കും. എത്ര വലിയ കേസുകളിലും 30 ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുകയും നടപ്പാക്കാനായിബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്യും. സഹകരിക്കാത്ത തൊഴിലുടമകളുടെ ബാങ്ക് ഗ്യാരന്റി ഉപയോഗിച്ചു തൊഴിലാളികളുടെആനുകൂല്യങ്ങൾ നൽകുമെന്നും സൂചിപ്പിച്ചു