ലണ്ടൻ: കോവിഡ്-19നെ തുടർന്ന് ലോകത് 42.4 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചതായും 1,146,185 പേർ മരിച്ചതായും ഞായറാഴ്ച വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് (224,128 മരണങ്ങളും 8.5 ദശലക്ഷം കേസുകളും). തൊട്ടുപിന്നിൽ ഇന്ത്യ, ബ്രസീൽ, റഷ്യ എന്നി രാജ്യങ്ങളാണ്.
2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവശ്യയിൽ നിന്നുമാണ് ആദ്യ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിനു ശേഷം കോവിഡ് കേസുകൾ 210 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.