യുഎഇയില്‍ ഞായറാഴ്ചവരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇടിയോടുകൂടിയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ചിലസ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വൈകിട്ടോടെ അല്‍ ദഫ്ര, അല്‍ ഐന്‍ പ്രദേശങ്ങളില്‍ നിന്ന് ആരംഭിച്ച് അബുദാബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരും. ഞായറാഴ്ച വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളോട് വീടുകളില്‍തന്നെ തുടരണമെന്നും പര്‍വ്വതപ്രദേശങ്ങളിലേക്കും താഴ്‌വരകളിലേയ്ക്കുമുള്ള യാത്ര പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പര്‍വ്വതപ്രദേശങ്ങളിലേക്കും താഴ്‌വരകളിലേയ്ക്കുമുള്ള എല്ലാ റോഡുകളും അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. അതിശക്തമായ കാറ്റില്‍ റോഡുകളില്‍ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതികൂലകാലാവസ്ഥയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങള്‍സ ജാഗ്രതപാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അഥോറിട്ടിയും മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലുംതരത്തില്‍ മറ്റുള്ളവര്‍ക്ക് അപകടകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന താമസക്കാര്‍ക്ക് പിഴയും മറ്റ് ശിക്ഷകളും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കാലത്ത് വാദികള്‍, ഡാമുകള്‍, വെള്ളപ്പൊക്ക പ്രദേശങ്ങള്‍ എന്നിവയ്ക്ക് സമീപം ഒത്തുകൂടിയാല്‍ 1000 ദിര്‍ഹം പിഴ ചുമത്തും. അപകടസാഹചര്യം കണക്കിലെടുക്കാതെ വാഹനങ്ങളുമായി താഴ്‌വരകളിലെത്തിയാല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ലഭിക്കും.