എഐ ക്യാമറ വന്നതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞെന്ന് എംവിഡി. ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ട്.
തീവ്ര അപകട മേഖലകളില്‍ എഐ ക്യാമറ ഫലപ്രദമാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ദിവസം നാലരലക്ഷം നിയമ ലംഘനങ്ങളാണ് ക്യാമറകളുടെ പരീക്ഷണം നടന്നപ്പോള്‍ പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങള്‍ വരെ കണ്ടെത്തിയ ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്.
ഏപ്രില്‍ 20ന് ആണ് ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിംഗ്, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എഐ ക്യാമറ പിടികൂടുന്നത്.