ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന്ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി . പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും അടക്കം എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരും ഉണ്ടാകാം.ഫെയ്സ്ബുക്കിൽ ഒരുപാട് ആരാധകരുള്ള ഒരാൾ കഴിഞ്ഞ ദിവസം തന്റെവിദേശ യാത്രയെക്കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടുവെന്നും . കള്ളന്മാരെ ക്ഷണിച്ചു വരുത്തുന്ന ഇത്തരംസന്ദേശങ്ങൾ സമൂഹ മാധ്യമത്തിൽ ഇടുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എത്ര ദിവസത്തെ യാത്രയാണ്, എവിടേക്കാണ് പോകുന്നത്, മടക്കംതുടങ്ങി എല്ലാ വിവരവും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിക്കും.സ്വന്തം താമസ സ്ഥലവും ഫ്ലാറ്റ് നമ്പരും ഗൂഗിൾ മാപ്പും വരെ സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുന്നവരുണ്ട്. ഇത്തരക്കാർ കള്ളന്മാരുടെ ജോലി എഴുപ്പമാകുകയാണെന്നും പോലീസ് അറിയിച്ചു
ദീർഘയാത്ര പോകുന്നവർ പൊലീസിനെ വിവരം അറിയിക്കണം. പൊലീസിന്റെ ഓൺലൈൻ സൈറ്റിൽ സൗജന്യമായി യാത്രയുടെ വിശദാംശങ്ങൾപങ്കുവയ്ക്കാം. താമസക്കാർ മടങ്ങിയെത്തും വരെ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലം പൊലീസ് നേരിട്ടു സന്ദർശിക്കും.