യു.എ.ഇ. യിൽ കൂടുതൽ വാഹനാപകടങ്ങളും സംഭവിക്കുന്നത് അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ആഭ്യന്തര, ഗതാഗത വകുപ്പ് അധികൃതർപറഞ്ഞു. നിയമം തെറ്റിച്ചുകൊണ്ട് മറ്റു വാഹനങ്ങളെ മറികടക്കുകയും മുന്നിലുള്ള വാഹനങ്ങളു മായി നിശ്ചിതഅകലം പാലിക്കാതെ സിഗ്നലുകൾലംഘിച്ചു കൊണ്ടുള്ള ഡ്രൈവിങ്ങും കാരണമാണ് കൂടുതലായും അപകടവും മരണവും സംഭവിക്കുന്നത്.മുൻവർഷം ഗതാഗതനിയമം തെറ്റിച്ചതുകൊണ്ട്സംഭവിച്ച റോഡപകട ങ്ങളിൽ 381 പേർ മരിക്കുകയും 2,620 പേർക്ക് പരിക്കേൽക്കു കയും ചെയ്തെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.