ഒമാനിൽ ശക്തിയേറിയ മഴ തുടരുകയാണ്. ചില ഗവർണറേറ്റു കളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു. മോശം കാലാവസ്ഥ മാറുന്നതുവരെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുകൾ കർശനമായി പാലിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളിലും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. കാറ്റും മഴയും ഇടിമിന്നലും തുടർച്ചയായി ഉണ്ടായിക്കൊ ണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണി ക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും കുറച്ചുദിവസങ്ങളായി രാജ്യത്ത് പെയ്യുന്ന മഴയിലും വെള്ള പ്പൊക്കത്തിലും നിരവധിപേർ മരിച്ചതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സലാലയില്‍ കടലില്‍ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തെ ത്തിയിട്ടുണ്ട് .ഞായറാഴ്ചയിലെ അസ്ഥിരകാലാവ സ്ഥയിൽ കടലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നതായി പോലീസ് വ്യക്തമാക്കി