ദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.മുന്നറിയിപ്പ് നൽകി .ലെഹ്ബാബ് സ്ട്രീറ്റിൽ എമിറേറ്റ്സ്റോഡിലേക്കുള്ള ദിശയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപണി കളെക്കുറിച്ച് വാഹനമോടിക്കുന്നവർക്കാണ് ദുബായ് റോഡ്സ് ആൻഡ്ട്രാൻസ്പോർട്ട് അതോറിറ്റി ( RTA) മുന്നറിയിപ്പ് നൽകി.ജൂലൈ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റോഡ് പ്രവൃത്തികൾ നടത്തുമെന്നുംവാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും പ്രദേശത്തെ റോഡ് അടയാളങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.”2022 ജൂലൈ 30 വരെയുള്ള പ്രവൃത്തിദിവസ ങ്ങളിൽ ലെഹ്ബാബ് റൗണ്ട്എബൗട്ടിൽ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള ദിശയിൽ ലെഹ്ബാബ് സ്ട്രീറ്റിൽറോഡ് പണികൾ നടക്കുന്നു. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദയവായി ജാഗ്രത പാലിക്കുകയും ദിശാസൂചനകൾ പാലിക്കുകയും ചെയ്യുക” RTA ട്വീറ്റ്ചെയ്തു.