യു എ ഇയിൽ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നവർ ആരോഗ്യ ജാഗ്രത കവിടരുതെന്ന് ആരോഗ്യ രോഗപ്രതിരോധമന്ത്രലയം . പെരുന്നാൾസമയത്തെ കോവിഡ് മാനദണ്ഡങ്ങൾഇന്നലെയാണ്ആരോഗ്യമന്ത്രാലയംപ്രഖ്യാപിച്ചത് .ബലിപെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി PCR പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണ മെന്ന് യുഎഇ ദുരന്ത നിവാരണ സമിതി ഓർമ്മിപ്പിച്ചു .ആഘോഷ പരിപാടികളിലും മറ്റുംപങ്കെടുക്കുന്നവർ 72 മണിക്കൂറിനക മുള്ള PCRഫലം ഹാജരാക്കണം. പൊതുജന ങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമംകർശനമാക്കിയത്. കൂടാതെ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ 8 മുതൽ 11 വരെ അവധിയാണ്. 9നാണ് പെരുന്നാൾ. പ്രതിദിന കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളായി 1600 കടന്ന പശ്ചാത്തലത്തിലാണ്ഓർമപ്പെടുത്തൽ.പെരുന്നാൾനമസ്കാരവുംഖുതുബയും 20 മിനിറ്റിനകം തീർക്കണം. പ്രാർഥനയ്ക്ക് എത്തുന്നവർ നമസ്കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റർ അകലംപാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. പള്ളിയിലേക്ക് പ്രവേശി ക്കുന്നതും പുറത്തുപോകുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെ യാകണം. തിരക്കു നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. പള്ളി പരിസരത്ത് ജനങ്ങൾ നമസ്കരി ക്കാൻ സാധ്യതയുള്ളസ്ഥലങ്ങളിലും അകലം പാലിക്കുന്ന അകലം സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിക്കണം. പെരുന്നാൾ സമ്മാനങ്ങളും പാരിതോഷികങ്ങളും ഡിജിറ്റലാക്കണമെന്നുംഅധികൃതർ നിർദേശിച്ചു.
ഹജ് കഴിഞ്ഞ് എത്തുന്നവർ 7 ദിവസം വീട്ടിൽ കഴിയണം. തിരിച്ചെത്തുന്ന ഹാജിമാർക്ക് ആവശ്യമെങ്കിൽ പിസിആർ പരിശോധന നടത്താം. നാലാം ദിവസംപരിശോധിക്കൽ നിർബന്ധം. രോഗലക്ഷണം സംശയിച്ചാൽ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആരോഗ്യ രോഗപ്രതിരോധമന്ത്രലയംഅറിയിച്ചു