വേനലവധിക്കാലത്തെ യാത്രാത്തിരക്ക് നേരിടാൻ ഒട്ടുമിക്ക വിമാനക്കമ്പനികളുംനാട്ടിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. ഇന്ത്യയിലെമുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ ദുബായിൽനിന്ന് ഡൽഹിവരെയുള്ള സെക്ടറിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതായി വ്യാഴാഴ്ചഅറിയിച്ചു. ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ 18 ബോയിങ് 787-8 ഡ്രീംലൈനറുകളും ഒരു എയർബസും അധികമായി ബുധനാഴ്ച മതുൽ സർവീസ്നടത്തുന്നതായി എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ഗൾഫ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവയുടെ റീജണൽ മാനേജർ പി.പി.സിങ്പറഞ്ഞു. ആദ്യദിനം ദുബായിൽനിന്ന് 246 യാത്രക്കാരാണ് ഡൽഹിയിലേക്ക് പറന്നത്. തിരക്കേറിയതോടെ വ്യാഴാഴ്ച അധികവിമാനത്തിൽ സീറ്റുംലഭ്യമായിരുന്നില്ല. ഒരു വശത്തേക്ക് മാത്രമായി 1130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് നിരക്ക് 2030 ദിർഹമാണ്. അധികവിമാന ത്തിലുള്ളബുക്കിങ് അടുത്ത ഒക്ടോബർ വരെ ലഭ്യമായിരിക്കും.