അബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച ആവേശകരമായപ്രതികരണത്തെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് ഇൻട്രാഗേറ്റഡ്ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) സർവീസുകൾ ആരംഭിക്കുന്നത്.38 ബസുകൾ സ്വകാര്യമേഖലയിൽ നിന്നെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതുവരെ 70,000 യാത്രക്കാർക്ക് സേവനം നൽകിയതായി ഐ.ടി.സി. അറിയിച്ചു. അബുദാബി സിറ്റിയിൽനിന്ന് ബനിയാസിലെ ടാക്സി സ്റ്റേഷൻ, അൽമഫ്റഖ് സിറ്റി, അൽ മിർഫ സിറ്റി, സായിദ് സിറ്റി തുടങ്ങിയവയാണ് പുതിയ സർവീസുകൾ. സിറ്റിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്‌സ്റ്റോപ്പ്എക്സ്പ്രസ് ബസുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ നവീകരിക്കുന്ന തിനും കലാപരമായ അലങ്കാരങ്ങൾ നടത്തുന്നതിനുംഐ.ടി.സി. തീരുമാനം എടുത്തിട്ടുണ്ട്. പൊതുഗതാഗതമേഖല കൂടുതൽ വിപുലവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്ഐ.ടി.സി. ആവിഷ്കരിച്ച് നടപ്പാക്കുന്നത്.